Helplaza Janasevakendram

Helplaza Janasevakendram helplaza csc center, chalipadam road, wadakkanchery, thrissur. 7356296067

18/05/2023
11/11/2022

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്

ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് (എൻ.എം.എം.എസ്.എസ്.) നവംബർ 15 വരെ അപേക്ഷിക്കാം.

വർഷം 12,000 രൂപയാണ് ലഭിക്കുക. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുക. സർക്കാർ-എയ്ഡഡ്- തദ്ദേശ സ്ഥാപന സ്കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. വാർഷിക വരുമാനം 3,50000 രൂപയ്ക്ക് താഴെ ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത. അർഹരായ വിദ്യാർഥികൾക്ക് പത്ത് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് പുതുക്കി നൽകാനും അവസരമുണ്ട്.ഒൻപതാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ നല്ല മാർക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കിൽ സ്കോളർഷിപ്പ് തുടരും. പത്താം ക്ലാസിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാൽ പ്ലസ്ടു വരെ സ്കോളർഷിപ്പ് തുടരാം.

എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുക, സെക്കൻഡറി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. 2008-2009 വിദ്യാഭ്യാസ വർഷം ആരംഭിച്ച പദ്ധതി 2020-21 വരെ 22.06 ലക്ഷം സ്കോളർഷിപ്പുകളാണ് അനുവദിച്ചത്.ഓരോ വർഷവും ഒരു ലക്ഷം സ്കോളർഷിപ്പുകളാണ് പദ്ധതി പ്രകാരം നൽകുക.

കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക...
30/10/2022

കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന സ്കോളർഷിപ് ആണ് വിദ്യാസമുന്നതി സ്കോളർഷിപ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും, തുടർ പഠനത്തിനായി പ്രയാസപ്പെടുന്നതുമായ വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്യുക എന്നതാണ് പ്രധാനമായും ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.2022-23 അധ്യയന വർഷത്തെ അപേക്ഷ ഇപ്പോൾ തുടങ്ങിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി www.kswcfc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

യോഗ്യതകൾ
▪️അപേക്ഷ കൊടുക്കുന്ന കുട്ടി കേരളത്തിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം.
▪️അപേക്ഷ കൊടുക്കുന്നവർ കേരള സംസ്ഥാനത്തിൽ സംവരണേതര വിഭാഗങ്ങളിൽ പെടുന്നവർ ആകണം.
▪️കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾ ആയിരിക്കണം.
▪️അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും നാലു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
▪️വില്ലേജ് ഓഫീസർ നൽകുന്ന ജാതി തെളിയിക്കുന്ന രേഖ സർട്ടിഫിക്കറ്റ് അഥവാ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി രേഖപ്പെടുത്തിയ പേജ് ( ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്).

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടതുമാണ്.

അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് അയക്കേണ്ടത് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.

സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ കരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്നതെറ്റുകൾക് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.

ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകും. ആയതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്.

വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിന് അവസരം ലഭിക്കും പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളത് വ്യക്തമായ രേഖകൾ upload ചെയ്തിട്ടുള്ള തുമായ അപൂർണ്ണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കേന്ദ്ര/ സംസ്ഥാന സർക്കാരുടെ മറ്റ് സ്കോളർഷിപ്പിനു അപേക്ഷകൾ നൽകുന്നവർക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാൻ അർഹരല്ല. ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയത് തെളിഞ്ഞാൽ സ്കോളർഷിപ്പിന് ലഭ്യമായ തുക 12 ശതമാനം കൂട്ട് പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്.

എന്തൊക്ക രേഖകൾ ആവിശ്യമാണ്

സ്ഥാപന അധികാരികളിൽ നിന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
വരുമാന സർട്ടിഫിക്കറ്റ്
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മാർക്ക് ലിസ്റ്റ് (SSLC/ തത്തുല്യം )
ബാങ്ക് പാസ്ബുക്ക് കോപ്പി
ആധാർ കാർഡ് https://chat.whatsapp.com/Jso9pYP7gJS4qhnh7SmsLD

WhatsApp Group Invite

28/10/2022

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും

27/10/2022

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും

Helplaza CSC CENTER, ചാലിപ്പാടം റോഡ്, വടക്കാഞ്ചേരി, 7356296067

മുഖ്യമന്ത്രിയുടെ ചികിത്സ സഹായനിധിയില്‍ നിന്നും ധനസഹായം ലഭിക്കാൻ ഇപ്പോ അപേക്ഷിക്കാം _🌴 ഡിജിറ്റൽസേവ CSC🎋 ❤️അസുഖ ബാധിതരായി ...
14/10/2022

മുഖ്യമന്ത്രിയുടെ ചികിത്സ സഹായനിധിയില്‍ നിന്നും ധനസഹായം ലഭിക്കാൻ ഇപ്പോ അപേക്ഷിക്കാം _🌴 ഡിജിറ്റൽസേവ CSC🎋

❤️അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്.

❤️അപേക്ഷ ഓണ്‍ലൈനായി അപേക്ഷിക്കാം..

❤️അപേക്ഷയുടെ കൂടെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ആശുപത്രിയുടെ സീലും, ഡോക്ടറുടെ ഒപ്പും, തിയ്യതിയും ഉണ്ടെന്ന് ഉറപ്പു വരുത്തണം), രോഗിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ് ബുക്ക് എന്നിവ വേണം .

❤️ഡോക്ടര്‍ നല്‍കുന്ന അപേക്ഷയോടൊപ്പമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന ചികിത്സാ ചെലവിനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് സഹായ തുക നിശ്ചയിക്കുന്നത്.

❤️അപേക്ഷ വില്ലേജ് ഓഫീസില്‍ നിന്ന് പരിശോധിച്ച്, താലൂക്ക് ഓഫീസില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമുള്ള പരിശോധനക്ക് ശേഷം സര്‍ക്കാരിലേക്ക് എത്തും.

❤️ അതിനു ശേഷം സഹായ തുക അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിചേരും.

❤️അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനിൽ അറിയാവുന്നതാണ്.

WhatsApp Group Invite

07/10/2022

കേരള സംസ്ഥാന യുവജന കമ്മീഷൻ ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ബയോഡേറ്റയോടെ [email protected] എന്ന മെയിൽ ഐ.ഡിയിൽ 2022 ഒക്ടോബർ 30 ന് 5 മണിക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8086987262, 0471 2308630.
https://chat.whatsapp.com/Jso9pYP7gJS4qhnh7SmsLD

05/10/2022

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) 2022-23 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഒക്ടോബർ 6 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കേണ്ടതാണ്. ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 2022 ഒക്ടോബർ 6 മുതൽ 8 വരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് :0471-2324396, 2560327.

05/10/2022

LBS നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് ഓപ്ഷന്‍ തുടങ്ങി (04/10/2022 മുതൽ‍ 07/10/2022 ന് 5 PM വരെ)

കോഴ്സ്/കോളേജ് ഓപ്ഷനുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

മൂന്ന് റെഗുലർ അലോട്ട്മെന്റ്കൾ ആണുള്ളത്. റെഗുലർ അലോട്ട്മെന്റ്കളിൽ ഒരു പ്രാവശ്യം കൊടുക്കുന്ന കോളേജുകൾ മൂന്നാമത്തെ
അലോട്ട്മെന്റ് വരെ പരിഗണിക്കാറുണ്ട്. റെഗുലർ അലോട്ട്മെന്റ്കൾക്ക്
ശേഷം വരുന്നത് സ്പോട്ട്/സ്പെഷ്യൽ അലോട്ട്മെന്റ്കളാണ്.


സ്പോട്ട്/സ്പെഷ്യൽ അലോട്ട്മെന്റും പ്രത്യേകമാണ്. ഓരോ സ്പോട്ട്/സ്പെഷ്യൽ നും പങ്കെടുക്കണമെങ്കിൽ ഓരോന്നിനും രജിസ്റ്റർ ചെയ്യണം. ഒരു സ്പോട്ട്/സ്പെഷ്യൽ അലോട്ട്മെന്റിൽ നൽകുന്ന ഓപ്ഷനുക അലോട്ട്മെന്റിന് മാത്രമേ പരിഗണിക്കുകയുള്ളൂ.


ഫസ്റ്റ് അലോട്ട്മന്റിനായി കോളേജ് ഓപ്ഷനുകൾ കൊടുക്കുമ്പോൾ കോളേജ് ലിസ്റ്റിൽ നൽകിയിരിക്കുന്ന കോഴ്സ് കോളേജുകളിൽ ഏതൊക്കെ കോളേജിൽ ചേരുവാൻ ആഗ്രഹിക്കുന്നുവോ അതിന്റെ മുൻഗണന പ്രകാരംഓപ്ഷനുകൾ നൽകുക. ഈ കോളേജുകൾ പിന്നീട് സെക്കൻഡ് അലോട്ട്മെൻറ് അലോട്ട്മെണ്റി നോ തേർഡ് അലോട്ട്മെൻറ് ചേർക്കാൻ സാധിക്കുകയില്ല. ഫസ്റ്റ് അലോട്ട്മെൻറ് ശേഷം പുതിയതായി ചേർക്കപ്പെട്ട കോഴ്സുകൾ /കോളേജ് മാത്രമേ അപേക്ഷാർത്ഥിയുടെ ഓപ്ഷൻ ലിസ്റ്റിൻ്റെ കൂടെ ചേർക്കാൻ സാധിക്കുകയുള്ളൂ.

ചേരാൻ ഉദ്ദേശിക്കുന്ന കോളേജുകൾ മാത്രമേ ഓപ്ഷൻ ആയികൊടുക്കുവാൻ പാടുള്ളൂ. രണ്ടും മൂന്നും അലോട്ടുമെൻറുകളിൽ പുതുതായി ലിസ്റ്റിൽ വരുന്ന കോളേജുകൾ ആവശ്യമുണ്ടെങ്കിൽ മാത്രം ഓപ്ഷനിൽ ചേർക്കുക. അലോട്ട്മെന്റ് ലഭിച്ചവർ പുതുതായി ചേർക്കുന്ന കോളേജുകൾ ഓപ്ഷനിൽ നൽകുകയാണെങ്കിൽ അടുത്ത അലോട്ട്മെന്റിൽ അവിടെ അലോട്ട്മെന്റ് ലഭിച്ചാൽ അത് സ്വീകരിക്കേണ്ടതായിവരും.


ഫസ്റ്റ് അലോട്ട്മെന്റിൽ, ഒരു കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ 'അത് സ്വീകരിക്കുന്നതിനായി ടോക്കൺ ഫീസ്നിശ്ചിതസമയത്തിനുള്ളിൽ അടക്കണം. ഫീ അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപെടുന്നതിനാൽ അവരെ രണ്ടും മൂന്നും അലോട്മെന്റുകളിൽ പരിഗണിക്കുകയില്ല. അവർക്ക് പിന്നീട് വരുന്ന സ്പോട്ട് സ്പെഷ്യൽ അലോട്ട്മെൻറ് കളിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. അലോട്ട്മെൻറ് ലഭിച്ചവർ ടോക്കൺ ഫീസ് അടച്ചതിനു ശേഷം അവർക്ക് ലഭിച്ച കോളേജ് തൃപ്തികരവും ഹയർ ഓപ്ഷൻ പരിഗണിക്കേണ്ട എന്ന് ഉണ്ടെങ്കിൽ ബാക്കി ഓപ്ഷനുകൾ നീക്കം ചെയ്യേണ്ടതാണ്. ബാക്കി ഓപ്ഷനുകൾ നീക്കിയില്ലെങ്കിൽ അടുത്ത അലോട്ട്മെൻ്റിൽ കിട്ടുന്ന കോളേജിൽ അഡ്മിഷൻ എടുക്കേണ്ടതായി വരും. ഹയർ ഓപ്ഷനുകൾ പരിഗണിക്കണം എന്നുണ്ടെങ്കിൽ അത് നിലനിർത്തുകയും വേണം ഏത് ഘട്ടത്തിലും ഓപ്ഷന്റെ മുൻഗണന ക്രമം മാറ്റാവുന്നതാണ്.

മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം കോളേജിൽ അഡ്മിഷ എടുക്കേണ്ടതുണ്ട്. LBS Centre ൽ അടച്ച തുകയുടെ ബാക്കിതുക ഫീസ് ഇനത്തിൽ കോളേജുകളിൽ അടയ്ക്കണം. കോളേജുകളിൽ ചേർന്നില്ലായെങ്കിൽ അലോട്ട്മെന്റ് നഷ്ടപ്പെടും. പിന്നീട് spot/special അലോട്ട്മെന്റിൽ പങ്കെടുക്കാം. അതിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ LBS Centre ൽ അടച്ച തുക ആ കോളേജിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതായിരിക്കും. Spot അലോട്ട്മെന്റിൽ പങ്കെടുത്ത് അലോട്ട്മെന്റ് കിട്ടിക്കഴിഞ്ഞാൽ അഡ്മിഷൻ എടുക്കേണ്ടതാണ്. പങ്കെടുപ്പിക്കുന്നതല്ല.

കോളേജ് അഡ്മിഷൻ എടുത്ത അപേക്ഷാർത്ഥികൾക്ക് spot/special അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് NOC (No Objection Certificate) ആവശ്യമുണ്ട്. അവർക്ക് spot/special അലോട്ട്മെന്റ് വഴി അലോട്ട്മെന്റ് കിട്ടിയാൽ നേരത്തെ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. അവർ പുതുതായി ലഭിച്ച കോളേജിൽ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ നേടേണ്ടതാണ്.

Address

HELPLAZA CSC CENTER, CHALIPPADAM Road, WADAKKANCHERY
Wadakanchery
680582

Telephone

+917356296067

Website

Alerts

Be the first to know and let us send you an email when Helplaza Janasevakendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Helplaza Janasevakendram:

Share