13/12/2019
സംവിധായകൻ രഞ്ജിത്തിന്റെ മുഖവുരയോടെയാണ് ബിഗ്സ്ക്രീനിൽ തെളിയുന്ന ചിത്രം,
രണ്ട് മണിക്കൂര് 37 മിനിറ്റും പറയുന്നത്,
1695ാം ആണ്ടിൽ നടന്ന വള്ളുവനാടിന്റെ ചരിത്ര സംഭവങ്ങളുടെ ഭാവനാവിഷ്ക്കാരമാണ് മാമാങ്കമെന്ന സിനിമ
ചരിത്രത്തിലേക്കുള്ള എത്തിനോട്ടം.
പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാൻ ചാവേറുകളായി പോരിനിറങ്ങിയ യോദ്ധാക്കളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
ഇഴഞ്ഞു തുടങ്ങുന്ന കഥ ആദ്യപകുതികഴിയുന്നതോടെ ആക്ഷൻരംഗങ്ങളുടെ അകമ്പടിയിൽ ചൂടുപിടിക്കുന്നു. യോദ്ധാവായി ഉണ്ണിമുകുന്ദൻ തിളങ്ങുമ്പോൾ ക്ലൈമാക്സിൽ മാസ്റ്റർ അച്യുതൻ തീപന്തമായിമാറി.
(ആ കുട്ടിയാണ് സിനിമ എന്ന് പറയേണ്ടി വരുന്നപോലെ തോന്നി )
മലയാളിയുടെ സാംസ്‌കാരിക ഓര്‍മ്മകളിലുള്ള, എന്നാല്‍ അത്ര പരിചയം ഇല്ലാത്തതും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവസാനിച്ച മാമാങ്കവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കാഴ്ചയില്‍ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം. ചന്ത്രോത്ത് തറവാടും മാമാങ്കകാലത്തെ തിരുനാവായ മണപ്പുറവും നിലപാട് തറയുമൊക്കെ കണ്ടിരിക്കെ ഒരു പ്രത്യേക ലോകത്തേക്ക് എത്തിക്കുന്നുണ്ട് അത്രക്കും മികവുറ്റതാണ്.
പഴശ്ശിരാജയും, ഒരു വടക്കൻ വീരഗാഥയിലും കണ്ട മമ്മൂട്ടിയെ നിങ്ങൾക്ക് മാമാങ്കത്തിൽ കാണാൻ സാധിക്കില്ല,അത്രക്കും പവര്ഫുള് ആയാ ഒരു കഥാപത്രമല്ല എന്നാല് മാറ്റിനിർത്താനാവാത്ത ഒരാള്.
ആക്ഷൻ സിനുകള് അത്ര മികവുറ്റതായി തോന്നിയില്ല, (പക്ഷേ അവസാന 15 മിനിറ്റ്)
പശ്ചാത്തലസംഗീതം ചിലയിടങ്ങളില് കല്ല് കടിയായി തോന്നി ഒപ്പം സംഭാഷണവും,
ഗാനങ്ങള് അത്ര പോരാ, ആർട്ട് വർക്ക് എടുത്തു പറയേണ്ട ഒന്നാണ് പക്ഷേ ചരിത്രത്തെ ഭാവന രൂപത്തിൽ അവതരിപ്പിച്ചപ്പോ തിരക്കഥയിലെയോ, സംവിധാനത്തിലെ വന്ന പിഴവ്, അവതരണ ശൈലിയിലോ വന്ന പോരായിമ ചിത്രത്തിൽ മുഴച്ചു നിൽപ്പുണ്ട് എന്നിരുന്നാലും ചിത്രം പറയാൻ ആഗ്രഹിച്ചത് പറഞ്ഞ് വച്ചത് വർത്തമാനകാലഘട്ട സമൂഹത്തിനോട് പറയുന്ന ആശയം ആണ് ചർച്ചചെയ്‌യേണ്ടത്.
തീർച്ചയായും ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം
Theatre Updatez Rating
3.3/5