Sijin Koovalloor

Sijin Koovalloor Film Making, Online Promotion, Reviews, Cinema news, Teasers, Trailers, First look posters, Theater

ഇന്നലെ കണ്ട ആ കാഴ്ച വല്ലാതെ വിഷമിപ്പിച്ചു. മലയാള സിനിമയ്ക്ക് സേതുരാമയ്യരെയും, സാഗർ ഏലിയാസ് ജാക്കിയെയും ഒക്കെ സമ്മാനിച്ച ...
18/02/2026

ഇന്നലെ കണ്ട ആ കാഴ്ച വല്ലാതെ വിഷമിപ്പിച്ചു. മലയാള സിനിമയ്ക്ക് സേതുരാമയ്യരെയും, സാഗർ ഏലിയാസ് ജാക്കിയെയും ഒക്കെ സമ്മാനിച്ച എസ്.എൻ സ്വാമി (SN Swamy) എന്ന മുതിർന്ന എഴുത്തുകാരൻ പടിക്കെട്ടിന്റെ അരികിൽ നിൽക്കുന്നു.

അവിടെ വന്ന മോഹൻലാൽ സ്വാമിയോട് ചോദിക്കുന്നത്, "അതിന്റെ ഇടയിൽ കൂടെ കയറിയോ? ശകലം മാറി നിന്നാൽ ഞങ്ങൾക്ക് പോവാം" എന്ന്! അതും ശബ്ദമുയർത്തി... സ്വാമി പാവം പേടിച്ച് മാറിപ്പോവുകയും ചെയ്തു.

ലാലേട്ടാ, താങ്കൾ നടന്നു വരുന്ന വഴിയിൽ തടസ്സം നിൽക്കാൻ പാടില്ല എന്ന് കരുതാൻ ഇതെന്താ എഴുന്നള്ളത്തോ? സ്വന്തം പിതാവിന്റെ പ്രായമുള്ള, താങ്കളുടെ സൂപ്പർസ്റ്റാർ പദവിക്ക് കാരണക്കാരായ സിനിമകൾ എഴുതിയ ഒരു മനുഷ്യനോട് കാണിക്കേണ്ട മിനിമം മര്യാദയല്ലേ അത്?

സത്യം പറഞ്ഞാൽ, അവിടെ നിന്നിരുന്നത് തരുൺ മൂർത്തി (Tarun Moorthy) ആയിരുന്നെങ്കിൽ താങ്കൾ ഈ ടോണിൽ സംസാരിക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പാണ്. കാരണം അദ്ദേഹം ഇപ്പോൾ ഹിറ്റ് അടിച്ച നിൽക്കുന്ന സംവിധായകനാണ്. സ്വാമി ഔട്ട്‌ഡേറ്റഡ് ആണെന്ന തോന്നലാവാം ഈ അവഗണനയ്ക്ക് കാരണം.

ബഹുമാനം എന്നത് ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചു കാണിക്കേണ്ട ഒന്നല്ല, അത് ജീവിതത്തിൽ ഉണ്ടാവേണ്ട ഒന്നാണ്. സ്റ്റാർഡം തലയ്ക്ക് പിടിച്ചാൽ പഴയതൊന്നും ഓർമ്മ കാണില്ലായിരിക്കും. കഷ്ടം!

13 കോടി രൂപ ബഡ്ജറ്റിൽ ആരംഭിച്ച ഒരു സ്വപ്നചിത്രം. മോഹൻലാലിനെ വെച്ച് മൂന്ന് ദിവസത്തെ ഷൂട്ടിംഗ് പിന്നിട്ടപ്പോൾ കാര്യങ്ങൾ മാ...
12/02/2026

13 കോടി രൂപ ബഡ്ജറ്റിൽ ആരംഭിച്ച ഒരു സ്വപ്നചിത്രം. മോഹൻലാലിനെ വെച്ച് മൂന്ന് ദിവസത്തെ ഷൂട്ടിംഗ് പിന്നിട്ടപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ബഡ്ജറ്റ് 17 കോടിയിലേക്ക് ഉയരുമെന്ന അവസ്ഥ വന്നു.

സാമ്പത്തികമായ ആ വലിയ ബാധ്യത താങ്ങാനാവില്ലെന്ന് മനസ്സിലായപ്പോൾ, വേദനയോടെയാണെങ്കിലും ആ പ്രൊജക്റ്റ് ഉപേക്ഷിക്കാൻ നിർമ്മാതാവ് സന്തോഷ് ടി കുരുവിള തീരുമാനിച്ചു.

ആ നിമിഷം, തളർന്നുപോയ അദ്ദേഹത്തിന് ധൈര്യം പകർന്നുകൊണ്ട് ലാലേട്ടൻ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ ഇന്നും അദ്ദേഹം ഓർക്കുന്നു:

"മോനെ നീ എന്നാൽ മാറിക്കോ..."

സ്വന്തം നഷ്ടത്തേക്കാൾ നിർമ്മാതാവിന്റെ അവസ്ഥ മനSanthosh T KuruvillaയMohanlal അതാണ് ലാലേട്ടന്‍ ..

santhoshkuruvilla mohanlal

നമ്മുടെ മലയാളം മാധ്യമ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍ ആയി സുജയ പാര്‍വതി ബിഗ്‌ ടിവി മലയാളത്തില്‍ ചുമതലയേറ്റു. മലയാ...
12/02/2026

നമ്മുടെ മലയാളം മാധ്യമ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍ ആയി സുജയ പാര്‍വതി ബിഗ്‌ ടിവി മലയാളത്തില്‍ ചുമതലയേറ്റു. മലയാളം വാർത്താ ചാനലുകളുടെ മാത്രമല്ല മലയാള മാധ്യമ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സ്ത്രീ ഈ വലിയ പദവിയിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെയാണ് ആശയപരമായ പല വിരുദ്ധതകള്‍ ഉണ്ടെങ്കിലും സുജയയെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടണമെന്ന് തോന്നിയത്.

ദൂരദർശനിലൂടെയാണ് സുജയ തന്റെ മാധ്യമ ജീവിതം ആരംഭിച്ചത്. 'വീട്ടുവിശേഷം' എന്ന പരിപാടിയിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. കൈരളി ടിവി, ജീവൻ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സുജയക്ക് എല്ലാവിധ ആശംSujaya Parvathy S!
അഭിവാദ്യങ്ങള്‍ ! ❤️

sujayaparvathy

മമ്മൂട്ടിക്ക് തമിഴ് ഇൻഡസ്ട്രിയിൽ അഭിനന്ദന പ്രവാഹംതമിഴ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്ന പുതിയ വാർത്തയാണ് മമ്മൂട്ടിയുടെ പ്രത...
12/02/2026

മമ്മൂട്ടിക്ക് തമിഴ് ഇൻഡസ്ട്രിയിൽ അഭിനന്ദന പ്രവാഹം

തമിഴ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്ന പുതിയ വാർത്തയാണ് മമ്മൂട്ടിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ളത്. മമ്മൂട്ടി എന്ന നടൻ പണത്തേക്കാൾ ഉപരിയായി സിനിമ എന്ന കലയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് തമിഴ് സിനിമാ ലോകത്ത് നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടിക്ക് ആദ്യം വാഗ്ദാനം ചെയ്തത് 35 കോടി രൂപയായിരുന്നു. എന്നാൽ, ഇത്രയും വലിയൊരു തുക പ്രതിഫലമായി വേണ്ടെന്ന് വെച്ച അദ്ദേഹം, അത് 24 കോടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയൊരു തുക വേണ്ടെന്ന് വെക്കാനുള്ള മമ്മൂട്ടിയുടെ ഈ തീരുമാനം അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയും സിനിമയോടുള്ള ആത്മാർത്ഥതയെയുമാണ് വീണ്ടും വരച്ചുകാട്ടുന്നത്.

സിനിമയുടെ മൊത്തത്തിലുള്ള നിർമ്മാണത്തെയും ബജറ്റിനെയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ ഈ നിലപാട് തമിഴ് ചലച്ചിത്ര മേഖലയിൽ വലിയ അഭിനന്ദനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ ചിത്രത്തിൽ ധനുഷ് 45 കോടി രൂപയും നായിക സായ് പല്ലവി 12 കോടി രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.

കൂടാതെ സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് 15 കോടിയും, ഏതാനും രംഗങ്ങളിൽ മാത്രം എത്തുന്ന ശ്രീലീലയ്ക്ക് 3 കോടിയും, സംഗീത സംവിധായകൻ സായ് അഭ്യങ്കറിന് 3 കോടിയുമാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത്.

ചത്ത പച്ച: ഗുസ്തി ഗോദയിലെ ഹൈ-വോൾട്ടേജ് എന്റർടെയിനർ! 🔥ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന പതിവ് സിനിമകളിൽ നിന്നും വേറിട്...
27/01/2026

ചത്ത പച്ച: ഗുസ്തി ഗോദയിലെ ഹൈ-വോൾട്ടേജ് എന്റർടെയിനർ! 🔥
ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന പതിവ് സിനിമകളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു കിടിലൻ ഫൺ റൈഡാണ് 'ചത്ത പച്ച'. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, അതിനൊത്ത ആമ്പിയൻസും, രോമാഞ്ചം കൊള്ളിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും ചേരുമ്പോൾ തിയേറ്റർ അനുഭവം വേറെ ലെവലാവുന്നുണ്ട്. എടുത്തു പറയേണ്ടത് ഇതിലെ ആക്ഷൻ കൊറിയോഗ്രാഫിയാണ്; അത്രത്തോളം റിയലിസ്റ്റിക് ആയും പവർഫുൾ ആയുമാണ് ഓരോ ഫൈറ്റും ഒരുക്കിയിരിക്കുന്നത്.
അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. അർജുൻ അശോകന്റെ സാവിയോയും, വിശാഖിന്റെ ചെറിയാനും ശരിക്കും ഞെട്ടിച്ചു. ഒപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനവുമായി കാർമൻ എസ്. മാത്യുവിന്റെ കുരുവി (നൈട്രോ കിളി), ഡാർട്ടഗാനൻ സാബുവിന്റെ സുബ്രഹ്മണ്യം (കടൽക്കൊമ്പൻ), വൈഷ്ണവ് ബിജുവിന്റെ അഷ്കർ (ജാങ്കോ സുൽത്താൻ), ശ്യാംപ്രകാശിന്റെ വർക്കി (ഭസ്മാസുരൻ) എന്നിവർ കൂടി ചേർന്നപ്പോൾ സംഭവം കളറായി.

ആദ്യ പകുതി കിടിലൻ ആയിരുന്നു. രണ്ടാം പകുതി അത്ര എനർജി ഇല്ലെങ്കിലും ക്ലൈമാക്സിലെ മമ്മൂക്കയുടെ മാസ്സ് എൻട്രി കൂടിയായപ്പോൾ സംഭവം കളറായി. സിനിമ ഉടനീളം ഹൈ-എനർജി പേസുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രകടനത്തിൽ നേരിയ എനർജി കുറവ് അനുഭവപ്പെട്ടേക്കാമെങ്കിലും, അതൊന്നും ചിത്രത്തിന്റെ ഓവറോൾ മൂഡിനെ ബാധിക്കുന്നില്ല. ചുരുക്കത്തിൽ, അടിമുടി എനർജി നിറച്ച ഒരു 'പൊളി' ഐറ്റം തന്നെയാണ് ചത്ത പച്ച! Must Watch!

#ചത്തപച്ച

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്തിയ 'ബേബി ഗേൾ' ഒരു മികച്ച ത്രില്ലർ അനുഭവമാണ്...
27/01/2026

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്തിയ 'ബേബി ഗേൾ' ഒരു മികച്ച ത്രില്ലർ അനുഭവമാണ് നൽകിയത്. ത്രില്ലർ ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രം.
ഒരു ത്രില്ലറിന് വേണ്ട ഗ്രിപ്പിംഗ് ആയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. എന്നാൽ, ക്ലൈമാക്സിനോട് അടുക്കുമ്പോൾ ട്വിസ്റ്റുകൾക്ക് വേണ്ടി മാത്രം വീണ്ടും വീണ്ടും ട്വിസ്റ്റുകൾ കുത്തിനിറച്ചത് പോലെ തോന്നി. ഇത് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതിന് പകരം, അനാവശ്യമായ ഒരു 'ലാഗ്' ഫീൽ ആണ് സമ്മാനിച്ചത്.

സനൽ എന്ന കഥാപാത്രമായി നിവിൻ എത്തുമ്പോൾ, നായകന് വലിയ സ്പേസ് ഇല്ലാത്ത അല്ലെങ്കിൽ 'ഹീറോയിസം' കാണിക്കാൻ അവസരമില്ലാത്ത ഒരു വേഷമാണെന്ന് തോന്നിപ്പോകും. എങ്കിലും തനിക്ക് ലഭിച്ച ഭാഗം പക്വതയോടെ, വളരെ കയ്യടക്കത്തോടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഉള്ളത് നന്നാക്കി എന്ന് തന്നെ പറയാം.

എങ്കിലും ചില കാസ്റ്റിംഗ് ചോയിസുകളിൽ കല്ലുകടി അനുഭവപ്പെട്ടു. പല രംഗങ്ങളിലും സംഗീതിന്റെ അഭിനയത്തിൽ വല്ലാത്തൊരു നാടകീയത (dramatic feel) മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. സ്വാഭാവികത എവിടെയോ കൈമോശം വന്നതുപോലെ തോന്നി. അഭിമന്യു ഷമ്മി തിലകന്റെ അഭിനയം അത്ര മികച്ചതായി തോന്നിയില്ല. പല എക്സ്പ്രഷൻസിലും കൃത്രിമത്വം അനുഭവപ്പെട്ടു. എങ്കിലും, ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം ചിത്രമാണെന്ന പരിഗണന നൽകി, ആ പോരായ്മകളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം.

സാങ്കേതിക വശങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ്. സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ബാക്കി എല്ലാ ഘടകങ്ങളും പോസിറ്റീവ് ആണ്.

ട്വിസ്റ്റുകളുടെ അതിപ്രസരം മാറ്റിനിർത്തിയാൽ, കണ്ടിരിക്കാവുന്ന നല്ലൊരു ത്രില്ലർ തന്നെയാണ് 'ബേബി ഗേൾ'.

Nivin Pauly Magic Frames

Address

Riyadh
11485

Alerts

Be the first to know and let us send you an email when Sijin Koovalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sijin Koovalloor:

Shortcuts

Share